റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ദ വോയേജ്’ ക്യാമ്പയിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്ക് വേണ്ടി യൂറോ, കോപ്പ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
ദ വോയേജ് ക്യാമ്പയിന്റെ ഉപസമിതികളായ പബ്ലിസിറ്റി വിംഗും സ്ക്കോറും സംയുക്തമായി സൗദി അറേബ്യയിലെ പ്രമുഖ പെർഫ്യൂം ഗ്രൂപ്പായ ടർമറുമായി സഹകരിച്ചാണ് പ്രവചന മത്സരം സംഘടിപ്പിക്കുന്നതെന്നു റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി അറിയിച്ചു. ജൂലൈ 13 രാത്രി 12 മണി അവസാന സമയമെന്നും ഗൂഗിൾ ഫോം ലിങ്ക് വഴിയാണ് ഉത്തരങ്ങൾ അയക്കേണ്ടതെന്നും സമിതി അറിയിച്ചു.
https://forms.gle/M32XVKzTZLVgKU1G6
![]()
