ഷാർജ :കായംകുളം മുസ്ലിം മഹല്ല് കമ്മിറ്റിയുടെ പ്രവാസി കൂട്ടായ്മയായ കായംകുളം വെൽഫെയർ അസോസിയേഷൻ യുഎഇ ചാപ്റ്റർ ഈദ് മീറ്റും കുടുംബസംഗമവും ഷാർജയിലെ എമിറേറ്റ്സ് ഹോട്ടൽ വച്ച് സംഘടിപ്പിച്ചു.
പ്രസിഡൻറ് അനീസ് ബാദുഷയുടെ അധ്യക്ഷത വഹിച്ചു
സക്കീർ ഹുസൈൻ,നസീല ഹുസൈൻ,റിയാസ് കൂത്തുപറമ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പത്താം ക്ലാസിലും പ്ലസ്ടുവിലും ബിരുദ മേഖലകളിലും ഉന്നത വിജയം കരസ്ഥമാക്കിയ കായംകുളം വെൽഫെയർ അസോസിയേഷന്റെ കുടുംബാംഗങ്ങളുടെ മക്കൾക്ക് മൊമെന്റോ നൽകി. അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറും സ്റ്റെപ്പ് സ്കേപ്പ് ഗോട്ട് എന്ന കൃതിയുടെ രചയിതാവുമായ സജീറിനെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.കുട്ടികളുടെ കലാപരിപാടികളും കൊല്ലം റസാക്കിന്റെ നേതൃത്വത്തിൽ കെ ആർ ബാന്റിന്റെ ഗാനമേളയും അരങ്ങേറി.
ജനറൽ സെക്രട്ടറി ജിനാസ് ഖാൻ സ്വാഗതവും ട്രഷറർ അൻവർഷ നന്ദിയും പറഞ്ഞു.

![]()
