ജിദ്ദ: ജിദ്ദ ബീമാപള്ളി സൗഹൃദ തീരം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാലിദ്ബിനു വലീദ് വില്ലയില്‍ നടന്ന ജെ. ബി.എസ്. ടി പൊതു യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജിദ്ദയില്‍ മരണമടഞ്ഞ ബീമാപള്ളി സ്വദേശി മുഹമ്മദ് സലീമിനെ ചടങ്ങില്‍ അനുസ്മരിച്ചു. രക്ഷാധികാരി സിയാദ് അബ്ദുസ്സലാം അനുസ്മരണ പ്രഭാഷണം നടത്തി.
നാട്ടുകാരുടെ ഐക്യവും സ്നേഹവും ബന്ധങ്ങളും അനിവാര്യമാണെന്നും കഴിഞ്ഞ കാലങ്ങളില്‍ ഒത്തൊരുമയുടെ വിജയങ്ങളും ഗുണങ്ങളും പ്രവാസ ലോകത്ത് നമുക്ക് അനുഭവപ്പെട്ടിട്ടുള്ളതാണന്നും തുടര്‍ന്നുള്ള നാളുകളിലും കൂട്ടായ്മയില്‍ ഉള്ളവര്‍ക്കും പ്രവാസികള്‍ക്കും ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടു പോകണമെന്നും രക്ഷാധികാരി റാഫി ബീമാപള്ളി സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി മുഹമ്മദാലി അവതരിപ്പിച്ചു. നിലവിലെ പ്രസിഡണ്ട് നവാസ് ബീമാപ്പള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2024- 2025 കാലയളവിലെ പുതിയ പ്രസിഡണ്ടായി പീരു മുഹമ്മദ് സാലിയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് അലിയെയും ട്രഷററായി സയ്യിദ് അലിയെയും
തെരഞ്ഞെടുത്തു.റാഫി ബീമാപള്ളി, സിയാദ് അബ്ദുസ്സലാം, നവാസ് ബീമാപ്പള്ളി( രക്ഷാധികാരികള്‍),
നൂഹ് ബീമാപ്പള്ളി, സെക്രട്ടറി അഷ്റഫ്(വൈസ് പ്രസിഡന്റ്), സഅദുള്ള, നജീബ് ഖാന് ബീമാപള്ളി, സകീര്‍ മൗലവി അല്‍ ബാഖവി(ക്യാബിനറ്റ് അംഗങ്ങള്‍).
നൂഹ് ബീമാപ്പള്ളി നന്ദി പറഞ്ഞു.
![]()
