കോഴിക്കോട് : ഷാർജയിൽ നിന്ന് അവധിക്കെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.മലപ്പുറം തിരൂർ ആലിങ്ങൽ സ്വദേശി ഫൈസലാണ് മരിച്ചത്. അവധി കഴിഞ്ഞ് തിരികെ ഷാർജയിലേയ്ക്ക് പോകാനിരിക്കെയാണ് അപകടം.ഫൈസൽ സഞ്ചരിച്ച ബൈക്ക് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഫൈസലിനെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഷാർജയിലെ അൽ ജുബൈൽ റസ്റ്റോറൻ്റിൽ ജോലി ചെയ്തു വരികയായിരുന്നു ഫൈസൽ. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Total Views:
18
