ബുറൈദ : ‘മാങ്കോസ്റ്റീൻ’ കലാലയം സാംസ്ക്കാരിക വേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മീഡിയ സെക്രട്ടറി നിസാം മാമ്പുഴയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സവാമ ഉൽഘാടനം ചെയ്തു.പി പി എം അശ്റഫ് കോഴിക്കോട് ഓ ഐ സി സി, ശരീഫ് മാങ്കടവ് കെ എം സി സി, യാസിൻ ഫാളിലി, മുസ്തഫ കണ്ണൂർ,മുജീബ് സഖാഫി, തുടങ്ങിയവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതം അനേകം സാമൂഹികവും പാരിസ്ഥിതികവുമായ പാഠങ്ങൾ പകർന്നു നൽകുന്നുണ്ടെന്നും എല്ലാ തരം മനുഷ്യരും മാതൃക സ്വീകരിക്കേണ്ടതാണെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഹാരിസലി അദനി സ്വാഗതവും സഹൽ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
![]()
