റിയാദ്: സൗദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ബ്രാഞ്ചുകളുടെ ഉള്‍പ്പെടെയുള്ള ലൊക്കേഷന്‍ വിവരങ്ങള്‍ ക്വിവ പ്ലാറ്റ്ഫോമില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ക്വിവ പ്ലാറ്റ്ഫോമില്‍ ലഭ്യമായ ”എസ്റ്റാബ്ലിഷ്മെന്റ് ലൊക്കേഷന്‍ മാനേജ്മെന്റ്” സേവനം ഉപയോഗിച്ചാണ് തങ്ങളുടെ ബ്രാഞ്ച് ലൊക്കേഷന്‍ ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
കമ്പനിയുടെ ശാഖാ ഓഫീസുകള്‍ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
![]()
