റിയാദ് :പതിറ്റാണ്ടുകളുടെ സംഘടന പ്രവർത്തന പാരമ്പര്യമുള്ള ന്യൂസനായ്യയിൽ കെ എം സി സി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ന്യൂസനയ്യ ദുബായ് മാർക്കറ്റിൽ വി വൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പ്രവർത്തക സംഗമവും കൗൺസിൽ യോഗവും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. കമ്മറ്റിയുടെ ആക്ടിംഗ് പ്രസിഡണ്ട് നാസർ ആവിലോറ അദ്ധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ പി സി അബ്ദുൽ മജീദ്, മുഹമ്മദ് സിറാജ് മേടപ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും പുതിയ കമ്മറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. കമ്മറ്റി ജനറൽ സെക്രട്ടറി മഹദി ഹസൻ കക്കുളങ്ങര പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ന്യൂസനയ്യ ഏരിയ കമ്മിറ്റി 2024-26 ഭാരവാഹികളായി
അബ്ദുൽ ബാസിത് നൂരി കൊല്ലം( ചെയർമാൻ),ഷംസുദ്ദീൻ ചെമ്മല(പ്രസിഡന്റ് ),
അബ്ദുൽ നാസർ ആവിലോറ, ഷമീർ പാലപ്ര, ഇഖ്ബാൽ കാവന്നൂർ,ആഷിക് പേബസാർ,ഹാരിസ് കുറുവ(വൈസ് പ്രസിഡണ്ടുമാർ),സ്വാലിഹ് കൂട്ടിലങ്ങാടി(ജനറൽ സെക്രട്ടറി),യൂനുസ് പള്ളിക്കര,അബൂബക്കർ ഒളവട്ടൂർ,നിസാർ അഴീക്കോട്,ഫസലുദ്ദീൻ വടശ്ശേരി,ഷെറിൻ ഷെരീഫ് കോട്ടയം(ജോ
. സെക്രെട്ടറിമാർ),
ഫൈസൽ പുത്തൂർമഠം(ട്രഷറർ) എന്നിവരെയും
നിർവ്വാഹക സമിതി അംഗങ്ങളായി
ഷംസുദ്ദീൻ പൂവാട്ടുപറമ്പ്,മുഖ്ലിസ് മൻഹൽ,അബ്ദുൽ നാസർ വളാഞ്ചേരി,
സഹൽ ഈരാറ്റുപേട്ട,
അബ്ദുൽ നാസർ തവനൂർ എന്നിവരെയും തെരെഞ്ഞെടുത്തു.
കമ്മിറ്റിയുടെ ഓർഗനൈസിംഗ് സെക്രട്ടറി ഷിഫ്നാസ് ശാന്തിപുരം സ്വാഗതവും പുതിയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്വാലിഹ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
![]()
