കോഴിക്കോട് :മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി ശനിയാഴ്ച(6-7-2024) നടത്താൻ നിശ്ചയിച്ചിരുന്ന മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പൊതു പരിപാടികളും മാറ്റി വെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്ചത്തെ പരിപാടികളും മാറ്റി വെച്ചിരുന്നു.
![]()
