അബുദാബി :അബൂദബി ഗവണ്മെന്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുസമൂഹത്തിനിടയില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയതിന് കേരള സോഷ്യല്‍ സെന്ററിന് അബൂദബി പോലീസിന്റെ ആദരവ്.ഷാബിയ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പോലീസ് മേധാവി മുസബ അല്‍ കെത്ബിയില് നിന്നും പ്രശസ്തിപത്രവും മെമെന്റോയും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് സംഘടനക്ക് വേണ്ടി എ കെ ബീരാന്‍കുട്ടി ഏറ്റു വാങ്ങി.
![]()
