മലപ്പുറം:ജിദ്ദയിൽ ദീർഘ കാലം പ്രവാസി ആയിരുന്ന വേങ്ങര, ചേറൂർ മിനി കാപ്പിൽ സ്വദേശിയായ അലവി സാഹിബ് എൻ കെ നിര്യാതനായി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വീടിനടുത്തുള്ള മഹല്ല് ജുമാ മസ്ജിദിൽ ജനാസ മറവ് ചെയ്തു. മൂന്ന് വർഷമായി നാട്ടിൽ സ്ഥിര താമസമായിരുന്നു . സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പ്രവാസത്തിലും നാട്ടിലും സജീവമായി പ്രവർത്തിച്ചിരുന്നു. നിലവിൽ പ്രവാസി കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു . ചേറൂര് ഹെൽത്ത് ക്ലബിന്റേയും അംഗമാണ്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.ഡി സി സി പ്രസിഡന്റ് വി എസ് ജോയ് , കൊണ്ഗ്രെസ്സ് നേതാക്കൾ,പോഷക സംഘടന നേതാക്കൾ അടക്കം വൻ ജനാവലി വീട്ടിലെത്തിയിരുന്നു.
![]()
