കേരള നദുവത്തുൽ മുജാഹിദീൻ വിദ്യഭ്യാസ വകുപ്പിന് കീഴിൽ 2023-24 അദ്ധ്യായന വർഷം ഏഴ്, അഞ്ച് ക്ളാസ്സുകളിൽ ഗൾഫ് സെക്ടറിൽ നടത്തിയ മദ്റസ്സാപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ ഇസ്ലാഹീ സെൻറർ സൌദീ നാഷണൽ കമ്മറ്റിക്ക് കീഴിൽ സൌദി അറേബ്യയിലെ മൂന്ന് പ്രവിശ്യകളിൽ നിന്നുള്ള മദ്റസ്സകളിലെ നൂറു കണക്കിന് വിദ്യാർത്ഥി വിദ്യർത്ഥിനികൾ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. ജിദ്ദ,ദമാം,അൽ കോബാർ, ജുബൈൽ, അൽ കത്തീഫ് ഏരിയാകളിൽ നിന്നും വിവിധ സെൻററുകളിൽ പരീക്ഷ എഴുതിയവരെല്ലാം നൂറുശതമാനം വിജയം നേടി. മധ്യപ്രവിശ്യയായ റിയാദിൽ നടന്ന പരീക്ഷയിൽ നിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ നേരിട്ടുന്നടത്തുന്ന റിയാദ് സലഫീ മദ്റസ്സ, വിവിധ ശാഖകൾക്ക് കീഴിൽ പ്രവർത്തി ക്കുന്ന അസീസിയ്യ ദാറുൽ ഫുർഖാൻ മദ്റസ്സ, റൌള ശാഖയിലെ ദുറൂസുൽ ഖുർആആൻ മദ്റസ്സ, സുമേശി കേന്ദ്രമായി നടക്കുന്ന സുമേശി ഇസ്ലാമിക് മദ്റസ്സ, യാര ഇൻറർ നാഷണൽ ഇന്ത്യസ്കൂളിലെ യാര ഇസ്ലാമിക് മദ്റസ്സ, അൽ ഖർജ്ജ് തുടങ്ങിയ മദറസ്സകളിൽ നിന്ന് നൂറുക്കണക്കിന് കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാ മദ്റസ്സകളും A+-ഓടെ നൂറുശതമാനം വിജയം കരസ്ഥമാക്കുകയും ചെയ്തു.
പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പരീക്ഷക്ക് വേണ്ടി പ്രത്യേകം പരി ശീലനം നൽകിയ അദ്ധ്യാപക-അദ്യാപികരേയും, വ്യവസ്ഥാപിതമായി മദ്റസ്സകൾ പ്രവർത്തി ക്കാൻ മേൽനോട്ടം വഹിക്കുന്ന മാനേജ്മെൻറിനേയും ഇന്ത്യൻ ഇസ്ലാഹീ സെൻറർ സൌദീ നാഷണൽ കമ്മറ്റി ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.
ഇസ്ലാഹീ സെൻററുകളുടെ കീഴിൽ സൌദീ അറേബ്യയിലെ പ്രധാന സിറ്റികളിൽ ഔദ്യോഗിക അംഗീകാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മദ്റസ്സകളിലേക്ക് അടുത്ത അദ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രസിഡണ്ട് അബ്ബാസ് ചെമ്പൻ,ജനറൽ സെക്രട്ടറി കബീർ സലഫി പറളി, ട്രഷറർ മുഹമ്മദ് സുൽഫീകൾ എന്നിവ പത്രക്കുറിപ്പിൽ അറിയിച്ചു.
ഓരോ പ്രവിശ്യകളിലേയും അഡ്മിഷൻ സംബന്ധച്ച വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ വാട്സപ്പിൽ ബന്ധപ്പെടാവുന്നതാണ്. +966 50432 6390 (ജിദ്ദ), +966 558693402 (ദമ്മാം),+966 530139833 (റിയാദ്)
![]()
