തിരുവനന്തപുരം : ആളുകള്‍ പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാല്‍ പ്രകോപനപരമായി പ്രതികരിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണം. പട്ടാളക്കാരെ പോലെ ആത്മസംയമനം പാലിക്കുന്നതിന് പൊലീസിനെയും പ്രാപ്തരാക്കണമെന്നും കോടതി സൂചിപ്പിച്ചു.
ആരെങ്കിലും പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാല്‍ അത് തടയുകയോ അവര്‍ക്ക് നേരെ മോശമായി പ്രതികരിക്കുകയോ ചെയ്യുരുതെന്നും മോശമായ പ്രതികരണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുണം. നിലവില്‍ പലയിടങ്ങളിലും അത്തരത്തില്‍ പൊലീസ് പ്രതികരിക്കുന്ന വിഡിയോകള്‍ കണ്ടിട്ടുണ്ടെന്നും ഇത് ആവര്‍ത്തിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.
ജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാന്‍ ഭയമുള്ള സാഹചര്യമാണിപ്പോള്‍. അതിന് മാറ്റമുണ്ടാകണമെന്നും കോടതി സൂചിപ്പിച്ചു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സുതാര്യത കൊണ്ടുവരണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ അഭിഭാഷകനോട് ആലത്തൂര്‍ എസ്.ഐ അപമര്യാദയായി പെരുമാറിയിരുന്നു. ഇതിനെതിരെ അഭിഭാഷകന് നല്കിയ ഹരജിയും മറ്റ് അനുബന്ധ ഹരജികളും പരിശോധിക്കവെയാണ് കോടതി ഇത് പറഞ്ഞത്.
![]()
