ദുബായ് : അബുദാബിയിലെ അൽ ഐൻ മൃഗശാല ജൂലൈ മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചിടുന്നത്. സെപ്റ്റംബറിൽ മൃഗശാല തുറന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം തുറക്കുന്ന മൃഗശാലയിൽ പുതിയതായി എന്തൊക്കെ സംവിധാനങ്ങളാകും ഉണ്ടാകുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സഞ്ചാരികൾ.
![]()
