ദമാം:സാമൂഹിക പ്രവർത്തകനും നവോദയ കോബാർ ഏരിയ എക്സികുട്ടീവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയുമായ തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബൂബക്കർ കുഞ്ഞു (51 വയസ്സ്)
നിര്യാതനായി.അൽ കോബാർ അൽമന ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ഭാര്യ ഷക്കീല, മകൾ സൈന (ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി).
പിതാവ് :അബൂബക്കർ. മാതാവ് :ഉമ്മു കുൽസു.
കഴിഞ്ഞ 25 വർഷത്തിലധികമായി കോബാറിൽ താമസിക്കുന്നു. സറാക്കോ കമ്പനിയിൽ ആർക്കിടെക്റ്റാണ്. പത്തു ദിവസം മുൻപ് നാട്ടിലേക്ക് പോയിരുന്ന സാജിം ഇന്നലെ രാവിലെയാണ് ദമാമിൽ തിരിച്ചെത്തിയത്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
![]()
