തിരുവനന്തപുരം : ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികളെ സി പി ഐ എമ്മിന് ഭയമാണെന്നും സർക്കാർ സൗകര്യങ്ങൾ ചെയ്ത് നൽകുന്നതായും വിഡി സതീശൻ വിമർശിച്ചു. സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ജയിലിൽ പ്രതികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് നൽകുന്നതായും പ്രതികൾ അഴിഞ്ഞാടുകയാണെന്നും വിഡി സതീശൻ വിമർശിച്ചു. ഭയം കൊണ്ടാണ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നീക്കം നടത്തുന്നത്. പ്രതികൾ സിപിഐഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ടിപി വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച രഹസ്യം വെളിപ്പെടുത്തുമെന്നാണ് പ്രതികളുടെ ബ്ലാക്ക് മെയിലെന്ന് അദ്ദേഹം പറഞ്ഞു
![]()
