റിയാദ് : കാരുണ്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ചാരിറ്റി ടീം പുന: സംഘടിപ്പിച്ചു.വെള്ളിയാഴ്ച മലാസിലെ ചെറീസ് റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് പുന: സംഘടന നടന്നത്.

അബ്ദുൾറൗഫ് പട്ടാമ്പി ചാരിറ്റി കോർഡിനേറ്റർ ആയ ടീമിൽ അജ്മൽ, അനസ്, ഇസഹാക്ക്, സതീഷ്, മനാഫ് പൂക്കാട്ടിൽ, ശ്രീകുമാർ, ഷംസുദ്ദീൻ എന്നിവരായിരിക്കും ഇനി കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .
പ്രസിഡന്റ് കബീർ പട്ടാമ്പി , സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ,കോർഡിനേറ്റർ മഹേഷ് ജയ്, രക്ഷാധികാരി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ ഷിഹാബ് കരിമ്പാറ, ഷഫീർ പത്തിരിപാല, ജോയിന്റ് സെക്രട്ടറി ബാബു പട്ടാമ്പി, ആർട്സ് കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം, മീഡിയ കൺവീനർ അൻവർ സാദത് വക്കയിൽ , സ്പോർട്സ് കൺവീനറുമാരായ ജംഷാദ് വാക്കയിൽ, അനസ്, ഫൈസൽ ബഹ്സാൻ പട്ടാമ്പി, നഫാസ് മുത്തേടത് , മനാഫ് പൂക്കാട്ടിൽ , ഫൈസൽ പാലക്കാട്, ഇസഹാക്, മനു, സുബിൻ, മുജീബ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

![]()
