റിയാദ് :വൈവിദ്ധ്യം നിറഞ്ഞ സൗദി ഫുഡ് ഷോയിൽ നിറ സാന്നിധ്യമറിയിച്ചു ലുലു ഗ്രൂപ്പും.
ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ സൗദി ഫുഡ് ഷോ 2023 സൗദി വ്യവസായ ധാതുവിഭവ വകുപ്പുമന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്ഖുറയ്യഫ് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക കാർഷികോപന്നങ്ങൾക്കും ഭക്ഷ്യ വിഭവങ്ങൾക്കും സൗദിയിൽ വിപണി കണ്ടെത്തി ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ലുലുവിനുള്ളതെന്ന് സൗദി ഫുഡ് ഷോയിൽ പ്രഭാഷണം നടത്തിയ ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്, വിപണിയിൽ കാലോചിതമായ മാറ്റമാണ് ലുലു വരുത്തുന്നതെന്നും 20 ലോക രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ലുലു, സൗദിയിലെ കർഷകരുടെ കാര്യത്തിലും അവർക്ക് ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിലും മുൻ നിരയിലാണെന്നും ഷഹീം പറഞ്ഞു. 2026 ആകുന്നതോടെ, ഈ രംഗത്ത് വിദേശ വിപണിയെ പൂർണമായും ആശ്രയിക്കാതെ സൗദി ഭക്ഷ്യ മേഖലയെ ഒരു പരിധി വരെ സ്വയം പ ര്യാപ്തമാക്കുന്നതിനും ലുലു എല്ലാ അർത്ഥത്തിലും പിന്തുണ നൽകും.
സഹകരണ മേഖലയിൽ കൃഷിക്കാരുടെ പുരോഗതി ഏറെ വിജയകരമാണ്. രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിലെ വളർച്ചയും അതാണ് സൂചിപ്പിക്കുന്നത്. സവിശേഷമായ ചില മാംസ വിഭവങ്ങളുടെ കാര്യത്തിൽ ഇപ്പോൾ തന്നെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. ലുലു ഗ്രൂപ്പ് ഇക്കാര്യത്തിൽ പ്രാദേശിക വിപണിക്കും പ്രാദേശിക കർഷകർക്കും ഒപ്പമാണ് – ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി.
100 ഓളം രാജ്യങ്ങളില്‍ നിന്ന് ഹോസ്പിറ്റാലിറ്റി, ഭക്ഷണം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 500 ഓളം കമ്പനികളാണ് ഷോയില്‍ പങ്കെടുക്കുന്നത്.
സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഭക്ഷ്യസുരക്ഷ. ഭക്ഷ്യ വസ്തുക്കളടക്കം ധാരാളം വ്യാവസായിക ഉല്പന്നങ്ങള് ലഭ്യമാക്കുന്നതിലൂടെ ലോക രാജ്യങ്ങളെ പങ്കാളിയാക്കാന്‍ സൗദി അറേബ്യക്ക് സാധിക്കുന്നവിധത്തില്‍ ശക്തികളെ അറിയാനും ദേശീയ ആവശ്യങ്ങള്‍ തിരിച്ചറിയാനും വിഷന്‍ 2030 മികച്ച മാതൃക സൃഷ്ടിച്ചിരിക്കുന്നു. ലോക രാജ്യങ്ങള്‍ക്ക് വ്യാവസായിക ശേഷി ആര്‍ജ്ജിക്കുന്നതിനും പ്രാദേശിക വിപണിയെ കെട്ടിപ്പടുക്കുന്നതിലും ആഗോള വിപണികളില്‍ സാന്നിധ്യമറിയിക്കുന്നതിനും ഒരു പ്രധാന സ്റ്റേഷനായി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. വ്യാവസായിക ക്ലസ്റ്ററുകളും കേന്ദ്രങ്ങളും സ്ഥാപിച്ച് സംരംഭകര്‍ക്ക് എല്ലാ വിധ പ്രോത്സാഹനവും നല്കി ഭക്ഷ്യ, മരുന്ന് സുരക്ഷയില്‍ ദേശീയ തന്ത്രം രൂപീകരിക്കുന്നതിനാണ് സൗദി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നടക്കുന്ന സൗദി ഫുഡ് ഷോയില്‍ ‘പെപ്സിക്കോ’, ‘അമേരിക്കാന’ ‘അല്‍ജമീല്‍’, ‘ലാക്റ്റൈല്സ്’, ‘ഗള്‍ഫ് വെസ്റ്റ്, സിയറ ഫുഡ്, ഇഫ്ക്കോ, നാദിക് തുടങ്ങി നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യയിലെ വ്യവസായ മേഖലകളുടെ മേല്‍നോട്ടത്തിനുള്ള പ്രത്യേക അതോറിറ്റി കാവന് ഇന്റര്‍നാഷണല്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഷോ സംഘടിപ്പിക്കുന്നത്.
![]()
