ദമാം :കൊല്ലം പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലീം അൽഹസയിൽ മരണപ്പെട്ടു.
താമസസ്ഥലത്തു വെച്ച് വൈദ്യുതി ഷോക്കേറ്റതിനെ തുടർന്ന്, കൂടെയുള്ളവർ അൽഹസ അൽമന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അൽ ഹസ്സയിലെ ഷാറെ സിത്തീനിൽ ആയിരുന്നു ജമാൽ സലിം താമസിച്ചിരുന്നത്.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ജമാൽ സലീമിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
![]()
