ജിദ്ദ:ജീവിതത്തില്‍ ധൈര്യത്തിനും സ്ഥൈര്യത്തിനും ഖുര്‍ആന്‍ പഠനം സഹായകമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുര്‍ആന്‍ ഡയരക്ടര്‍ ഡോ. ഇല്യാസ് മൗലവി അഭിപ്രായപ്പെട്ടു.തനിമ വേസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫലസ്തീനികള്‍ കാണിക്കുന്ന ക്ഷമയുടേയും സ്ഥൈര്യത്തിന്റെയും അടിസ്ഥാനം ഖുര്‍ആനാണെന്ന് മനസ്സിലാക്കി പാശ്ചാത്യ ലോകത്ത് ആയിരങ്ങളാണ് ഖുര്‍ആന്‍ പഠനത്തിനായി മുന്നോട്ടു വരുന്നത്. ഖുര്‍ആന്‍ പഠിക്കുന്ന സമയമായിരിക്കും ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട സമയമെന്നും അദ്ദേഹം പറഞ്ഞു.
ഷറഫിയയിൽ സംഘടിപ്പിച്ച പരിപാടിക്ക് തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഫസല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. റമദാനില്‍ നടത്തിയ ഖുര്‍ആന്‍ പ്രശ്നോത്തരിയിലെ ജേതാക്കളെ കോര്‍ഡിനേറ്റര്‍ സനോജ് അലി പരിചയപ്പെടുത്തി. മാജിദ, ഫിദ സലീം, ആയിഷ കെ.വി എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ തനിമ കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീന്റെ സാന്നിധ്യത്തില്‍ ഡോ. ഇല്യാസ് മൗലവി വിതരണം ചെയ്തു. തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് ജോ .സെക്രട്ടറി മുഹമ്മദലി നന്ദി പറഞ്ഞു. അബു താഹിര്‍ ഖിറാഅത്ത് നടത്തി.
![]()
