‘ഗുരുവായൂരമ്പല നടയിൽ’ ഇനി നിങ്ങളുടെ സ്വീകരണ മുറിയിലിരുന്ന് ആസ്വദിക്കാം.ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ജൂൺ 27 മുതൽ ഒ ടി ടി സ്ട്രീമിങ് വഴി കാണാൻ സാധിക്കുക.പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ പല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു . റിലീസ് ചെയ്ത് ആദ്യ അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായി ഗുരുവായൂരമ്പല നടയില്‍ മാറിയിരുന്നു. ‘ജയ ജയ ജയ ജയ ഹേ’യ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.
മികച്ച ഒരു കോമഡി എന്റർടെയ്നറായ ചിത്രത്തിൽ അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, ഇർഷാദ്, പിപി കുഞ്ഞികൃഷ്ണൻ, തമിഴ് ഹാസ്യതാരം യോഗി ബാബു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
![]()
