ദുബായ് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു എ ഇ ചാപ്റ്റർ നിലവിൽ വന്നു. ചെയർമാനായി നദീർ കാപ്പാടിനെയും കൺവീനറായി പ്രദീപ് കോശിയെയും ട്രഷറർ ആയി ജിജു കാർത്തികപ്പള്ളിയെയും തിരഞ്ഞെടുത്തു. ആദ്യ പടിയായി 4 ജില്ലകളിൽവീടു വച്ചു നൽകും. സ്വന്തമായി സ്ഥലമുള്ള വീടുവയ്ക്കാൻ സാമ്പത്തികമായി കഴിവില്ലാത്തവർക്കാണ് വീടു നൽകുക. ആദ്യ വീട് പുതുപ്പള്ളിയിൽ നൽകും. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മറ്റു വീടുകൾ. കൊല്ലം ജില്ലയിലെ വീടിന് ആവശ്യമായ 5 സെന്റ് സ്ഥലം പൊതുപ്രവർത്തകനായ ജേക്കബ് പത്തനാപുരം സൗജന്യമായി നൽകുമെന്ന് അറിയിച്ചതായി ഭാരവാഹികൾ അറിയിച്ചു.
![]()
