തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കെ എസ് യു വിന്റെ കരിങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.
മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ പ്രവർത്തകർ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടി.പോലീസുകാർ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു മാറ്റി മന്ത്രിക്ക് പോകാൻ വഴിയൊരുക്കി.
![]()
