മനാമ: വേനല്‍ക്കാല ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ്. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘ഓപ്പണ്‍ ഹൗസില്‍’ മനാമയിലുണ്ടായ അഗ്നിബാധയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബഹ്റൈനിലെ സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അംബാസഡര്‍ ആവശ്യപ്പെട്ടു. മനാമ സൂഖിലുണ്ടായ തീ പിടുത്തത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ നഷ്ടമായവരുടെയും നഷ്ടം നേരിട്ടവരുടെയും പ്രശ്നങ്ങള്‍ സാമൂഹിക സംഘടനാ പ്രതിനിധകള്‍ അംബാസഡറോട് വിശദീകരിച്ചു.
Total Views:
3,983
