തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മിൽമയിൽ തിങ്കളാഴ്ച രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കും.നോട്ടീസ് കൊടുത്തിട്ടും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.
മിൽമ മാനേജ്മെന്റ് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐ എൻ ടി യു സി നേതാവ് ചന്ദ്രശേഖരൻ, എ ഐ ടി യു സി നേതാവ് അഡ്വ മോഹൻദാസ്, സി ഐ ടി യു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് സംയുക്തമായി അറിയിച്ചിരിക്കുന്നത്.
![]()
