പാലക്കാട് :വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ വിദ്യയെ ജൂലൈ 6 വരെ റിമാൻഡ് ചെയ്തു.രണ്ടു ദിവസത്തേക്ക് വിദ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നലെ രാത്രി 7.40ന് വിദ്യയെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്ന് വിദ്യ പ്രതികരിച്ചു.
![]()
