മലപ്പുറം- മലപ്പുറം മുട്ടിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ തൽക്ഷണം മരിച്ചു.ഓട്ടോയാത്രക്കാരായ മഞ്ചേരി പുല്‍പ്പറ്റ സ്വദേശികളായ അഷ്റഫ്, ഭാര്യ സാജിത(39) മകള്‍ ഫിദ(14) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ ഓട്ടോ ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങൾ മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
![]()
