ന്യൂഡൽഹി : ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദര്‍ശനമായിരിക്കുമിത്. പ്രചാരണത്തിന് മുമ്പുള്ള സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക.വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്കി.വയനാട് മണ്ഡലത്തിന് ഇനി രണ്ടു എം പി മാർ ഉണ്ടാവുമെന്നാണ് രാഹുൽഗാന്ധി തന്റെ എം പി സ്ഥാനം ഒഴിയുന്ന സമയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
![]()
