തിരുവനന്തപുരം- എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാദ്ധ്യമാക്കുന്ന കേരള പോലീസിന്റെ “ഹോപ്പ്” പദ്ധതിയില്‍ താല്പര്യമുള്ളവർക്ക് ജൂലൈ 15 വരെ രജിസ്റ്റര്‍ ചെയ്യാം.
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9497900200 എന്ന നമ്പരില്‍ ബന്ധപ്പെടാം.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളിലൂടെയും
മെന്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളിലൂടെയും കുട്ടികളെ വിജയത്തിലേയ്ക്ക് നയിച്ച കേരള പോലീസിന്റെ ജനപ്രിയ പദ്ധതിയാണ് ഹോപ്പ്.
![]()
