ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ കോഴിക്കോട് വടകര ചുഴലി സ്വദേശിയായ യുവാവ് മരിച്ചു.പുത്തൻ പുരയിൽ പ്രകാശൻ റീജ ദമ്പതികളുടെ മകൻ നവനീത്(21) ആണ് മരിച്ചത്. മദീനാ ഖലീഫ ഭാഗത്ത് നവനീത് ഓടിച്ചിരുന്ന ലിമോസിൻ കാർ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഒരു വർഷം മുമ്പാണ് ഖത്തറിൽ എത്തിയത്.അവിവാഹിതനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.
![]()
