റിയാദ് :ഒ ഐ സി സി മജ്മ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മജ്മ ഫെസ്റ്റ് 2024
വാർഷികാഘോഷവും
ഈദ് സംഗമവും നടന്നു.ഇന്ദിരാഗാന്ധി നഗറിൽ (കിർസാൻ ഓഡിറ്റോറിയത്തിൽ)
ഈദ് സംഗമവും വാർഷികാഘോഷവും
ഓ ഐ സി സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ഫിറോസ് അധ്യക്ഷത വഹിച്ചു.
പ്രമോദ് കുര്യൻ ആമുഖ പ്രഭാഷണവും നാസർ ലെയ്സ് മുഖ്യ പ്രഭാഷണവും നടത്തി. ദമ്മാം റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോക്ടർ സിന്ധു ബിനു, ബിനു പുരുഷോത്തമൻ,
പ്രസന്നൻ,സഹദേവൻ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സുരേഷ് ഗോപി സ്വാഗതവും സത്യൻ
റോബിൻ നന്ദിയും പറഞ്ഞു.കൊട്ടാരക്കര, ഷമീർ, ശരത്, സിബി, റാഫി, സാജൻ ചെറിയാൻ, സുനിൽകുമാർ, സോമൻ കേശവൻ, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.നേഴ്സുമാരെയും, ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
തുടർന്ന് കല്യാണി ബിനുവിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി
![]()
