റിയാദ്: കുഞ്ചാക്കോ ബോബന്, സൂരാജ് വെഞ്ഞാറന്മൂട്, ജയ് കെ എന്നിവരുടെ കൂട്ട് കെട്ടില്‍ രൂപം കൊണ്ട ഗര്‍ര്‍ര്‍….. സിനിമയുടെ ഫാന്‍സ് ഷോ ചാക്കോച്ചന് ലവേര്‍സ് ആന്‍ഡ് ഫ്രണ്ട്സ് റിയാദും ലൈഫ് കെയര്‍ മെഡിക്കല്‍ കോംപ്ലെക്സും ചേര്‍ന്ന് റിയാദ് അല്‍ ഖസര്മാള് വോക്സ് മൂവിയില്‍ നടത്തി. 11.30 ന് ആരംഭിച്ച ഫാന്‍സ് ഷോ അസോസിയേഷന് കുടുംബാംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട വീശിഷ്ട അതിഥികളുടെയും സാനിധ്യത്തില്‍ ഹൗസ് ഫുള്‍ ആയി നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് അലക്സ് കൊട്ടാരക്കര, സെക്രട്ടറി സജീര്‍ഖാന്‍, കോ ഓഡിനേറ്റര്‍ മുഹമ്മദ് സിയാദ്, ലൈഫ് കെയര്‍ മെഡിക്കല്‍ കോംപ്ലക്സ് മാനേജര്‍ ബിനൂപ് ബാസ്കര്‍, വോക്സ് മൂവി മാനേജര്‍ അഹമ്മദ്,ജീവന് ടിവി സൗദി ബ്യൂറോ ചിഫ് ഷംനാദ് കരുനാഗപ്പള്ളി, യുറ്റുബര് സജിന്‍ നിഷാന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് കട്ട് ചെയ്ത് വിജയം ആഘോഷിച്ചു.
![]()
