റിയാദ് :മലപ്പുറം കോട്ടപ്പടി സ്വദേശി ചുള്ളിക്കൽ വീട്ടിൽ മുഹമ്മദാലിയുടെയും ഹഫ്സത്തിന്റെയും മകൻ ജംഷീർ (37) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.ഷിഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ജോലിക്കിടയിൽ അസ്വസ്ഥത ഉണ്ടാകുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ സജ്ല.
നടപടി ക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം റിയാദിൽ കബറടക്കുമെന്ന് ജീവകാരുണ്യ പ്രവർത്തകരായ സിദ്ധിക്ക് തൂവൂർ, കബീർ കാടൻസ് എന്നിവർ അറിയിച്ചു.
![]()
