ഒമാൻ :ഒമാനിലേക്ക് മടങ്ങി വരാൻ രണ്ടു ദിവസം ബാക്കി നിൽക്കെ
കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച്
പ്രവാസി മരണപ്പെട്ടു.തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിനു കിഴക്കായിരുന്നു അപകടം. റോബർട്ട് ബൈക്കിൽ ഇടറോഡിൽനിന്നു ചവറ പാതയിലേക്കു കയറുമ്പോൾ എതിർ ദിശയിൽവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്ന റോബർട്ട് കഴിഞ്ഞ മാസം പതിമൂന്നിനാണ് നാട്ടിലേക്ക് അവധിക്കു പോയത്. വെള്ളിയാഴ്ച തിരിച്ചു വരാനിരക്കെയാണ് അപകടത്തിൽപ്പെടുന്നത്.
![]()
