തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ത്യൻ സിനിമയുടെ യശസുയർത്തി രാജ്യാഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ താരങ്ങൾക്ക് മുഖ്യമന്ത്രി അഭിനന്ദനങ്ങളും അറിയിച്ചു.
കുവൈത്ത് ദുരന്ത പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിലായിരുന്നു ചടങ്ങ്.മന്ത്രിമാരായ വി ശിവൻകുട്ടി ,സജി ചെറിയാൻ ,സിനിമ താരം മധുപാൽ എന്നിവർ സന്നിഹിതരായിരുന്നു.
![]()
