ന്യൂഡൽഹി : കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ മരണപ്പെട്ടതിനെ ഇന്ത്യൻ വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈത്തിലേക്ക് തിരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം, ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുമാണ് വിദേശകാര്യസഹമന്ത്രി കുവൈത്തിലേക്ക് പോകുന്നതെന്ന് മന്ത്രാലയവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

സംഭവത്തിൽ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇന്ത്യൻ എംബസി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.കുവൈറ്റ് ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ 965 -655 -052 -46
![]()
