മക്ക :ആഭ്യന്തര ഹാജിമാർ ഇന്ന് മുതൽ (ബുധൻ) മക്കയെ ലക്ഷ്യമാക്കി നീങ്ങും. ഇതിനുള്ള നിർദേശം ദൂര ദിക്കുകളിൽ നിന്നുള്ള ഹജ്ജ് സർവ്വീസുകൾ ഹാജിമാർക്ക് നൽകിയിട്ടുണ്ട്. ഇവർ നിശ്ചിത സമയത്ത് മക്കയിൽ എത്തിച്ചേരുകയാണെങ്കിൽ മക്കയിൽ പ്രവേശിച്ച ഉടൻ ഖുദൂമിന്റെ ത്വവാഫ് ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക. തിരക്കുകളിലും മറ്റും പെട്ട് നിശ്ചിത സമയത്തിനുള്ളിൽ മക്കയിൽ എത്തിച്ചേരാൻ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകൾ ലക്ഷ്യമാക്കി യാത്ര തിരിക്കും. വെള്ളിയാഴ്ചയാണ് ഹജ്ജിനു തുടക്കമാകുകയെങ്കിലും തിരക്കൊഴിവാക്കാനായി വ്യാഴാഴ്ച രാത്രി മുതൽ തന്നെ ഹാജിമാർ മിനായിലേക്ക് യാത്ര തുടങ്ങും.
![]()
