ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 16 ന് രാജ്യം ഈദ് അൽ അദ്ഹ ആഘോഷിക്കും.
മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 23 ഞായറാഴ്ച ജോലിക്ക് ഹാജരാകണം.
![]()
