ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബായ് :ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെ അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി അറിയിച്ചത്. ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും നഴ്സറികൾക്കും അവധി ബാധകമായിരിക്കും. നാല് ദിവസത്തെ അവധിക്ക് ശേഷം ജൂൺ 19-ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും.
![]()
