ദോഹ: വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടുമുറ്റം ഖത്തര്‍ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മുഖ്യാതിഥി സ്പെഷ്യര്‍ കെയര്‍ ഡെന്റല്‍ പ്രാക്ടീഷനര്‍ ഡോ. ഖദീജ സിയാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഗൈനക്കോളജി വിഭാഗം ഡോ. നാസിയ സുല്‍ത്താന സുഹൈല്‍ ഖാസി ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ചും അതിനെതിരായി സ്വീകരിക്കേണ്ട ജീവിതശൈലികളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി.യാസ്മെഡ് മെഡിക്കല്‍ സെന്റര്‍ മാനേജര്‍ മുഹമ്മദ് അലി, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ചന്ദ്രമോഹന്, വൈസ് പ്രസിഡന്റ് റഷീദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ മെഡിസിന്, ഗൈനക്കോളജി, പീഡിയാട്രി ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ക്ക് പുറമെ ലാബ് ടെസ്റ്റുകള്‍, ഹെല്‍ത്ത് സ്ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പില്‍ സൗജന്യമായി നൽകി.
![]()
