ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെയും കേരളത്തില്‍ യു ഡി എഫിന്റേയും വൻ വിജയത്തിൽ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിജയാഘേഷം നടന്നു.
കെ എം സി സി ഹാളില്‍ നടന്ന വിജയാഘോഷ സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കെ കെ ഉസ്മാന്, കെ എം സി സി ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് എം പി ഷാഫി ഹാജി, പി പി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയാഘോഷം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി എസ് എം ഹുസൈന് നന്ദിയും പറഞ്ഞു.
രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാനം ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
![]()
