റിയാദ്: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ വിജയത്തില്‍ റിയാദ് ഒ.ഐ.സി.സി വിജയാഘോഷം നടത്തി. ബത്ഹ സബർമതി ഓഫീസിൽ നടന്ന ആഘോഷപരിപാടിക്ക് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ പരിപാടി ഉത്ഘാടനം ചെയ്തു.
മോദി സർക്കാറിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ ഒന്നും തന്നെ പറയാനില്ലാത്തത് കൊണ്ട് വർഗീയത മാത്രം പ്രചാരണ ആയുധമാക്കിയും, കോടികൾ നൽകി കൊണ്ട് രാജ്യത്തെ ചില പ്രധാന മാധ്യമങ്ങളെ വിലക്കെടുത്ത് നട്ടാൽ മുളയ്ക്കാത്ത നുണ പ്രചാരണങ്ങൾ പടച്ചുവിട്ടും, സർവ്വേ ഫലങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിയും, ന്യൂനപക്ഷ വിഭാഗങ്ങളെയും, പിന്നോക്ക ദളിത് ആദിവാസികളെയടക്കം അടിച്ചമർത്തി ഇല്ലായ്മ ചെയ്തും രാജ്യത്ത് ഏകാതിപതിയായി വാഴാം എന്ന മോദി വ്യാമോഹം ജനങ്ങൾ നൽകിയ തിരിച്ചടിയാണ്. ഇന്ത്യാ മുന്നണിക്ക് തൽക്കാലം സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും വർഗീയ ശക്തികള്‍ക്കെതിരെ നേടിയിട്ടുള്ള ഈ വിജയം മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നതെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
ഒ ഐ സി സി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്,അമീർ പട്ടണത്ത്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ, നിഷാദ് ആലങ്കോട്,അബ്ദുൽ കരീം കൊടുവള്ളി, അസ്ക്കർ കണ്ണൂർ, യഹിയ കൊടുങ്ങല്ലൂർ, സൈഫ് കായങ്കുളം, ജോൺസൺ മാർക്കോസ്, ഷാനവാസ് മുനമ്പത്ത്, സലീം ആർത്തിയിൽ, നാസർ വലപ്പാട്, ശരത്ത് സ്വാമിനാഥൻ,ബഷീർ കോട്ടയം, മാത്യു എറണാകുളം,മജു സിവിൽ സ്റ്റേഷൻ എന്നിവർ സംസാരിച്ചു.സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും,സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു.
വിജയാഘോഷത്തിന്റെ ഭാഗമായി മധുരം നൽകിയും,മുദാവാക്യങ്ങൾ മുഴക്കിയും നേതാക്കളും പ്രവർത്തകരുമടക്കം നൂറ് കണക്കിന് പേർ പങ്കാളികളായി.നാദിർഷാ റഹിമാൻ, വിനീഷ് ഒതായി, നാസർ ലെയ്സ്, ഷാജി മടത്തിൽ, ഷബീർ വരിക്കാപള്ളി, ഷിബു ഉസ്മാൻ,തൽഹത്ത് തൃശൂർ, അലക്സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്,അൻസാർ വർക്കല തുടങ്ങിയർ സന്നിഹിതരായി.നാസർ മാവൂർ,സലീം വാഴക്കാട്, വിനോയി കൊല്ലം, സൈനുദ്ധീൻ പാലക്കാട്, റാസി തിരുവനന്തപുരം, ഹാഷിം കണ്ണൂർ, അൻസാർ തിരുവനന്തപുരം, രിഫായി കോഴിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
![]()
