അബുദാബി :നാലു പതിറ്റാണ്ട് നിറ സാനിധ്യമായി
അരങ്ങ് സാംസ്കാരിക വേദി അബുദാബിയിൽ.
വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂൺ 6 വൈകിട്ട് 8 മണിക്കു അബുദാബി മലയാളി സമാജം അങ്കണത്തിൽ വെച്ച് നടന്നു.രക്ഷാധികാരി എ. എം. അൻസാർ നാല്പതാം വാർഷികം കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.
നിലവിലെ പ്രസിഡന്റ് അഡ്വ.ഐഷ സഖിറിന്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ലാൽ സ്വാഗതവും, ട്രഷറർ ചാറ്റാർജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഭിലാഷ്,വനിതാ കൺവിനർ അശ്വതി, അഡ്വായിസറി ബോഡ് മെമ്പർ കേശവൻ ലാലി, സമാജം മുൻ വനിതാ കൺവിനർ സിന്തു ലാലി എന്നിവർ സംസാരിച്ചു.
രക്ഷധികാരി എ. എം. അൻസാർ പുതിയ ഭരണ സമതിയിലേക്കുള്ള അംഗങ്ങളെ പ്രഖ്യാപിച്ചു.
എ. എം.അൻസാർ (രക്ഷധികാരി ), ബി.ദശപുത്രൻ(പ്രസിഡന്റ് ),ജോസഫ് സി. വി, ബിനു വാസുദേവൻ(വൈസ് പ്രസിഡന്റ്) ,അഭിലാഷ് ജി പിള്ള(ജനറൽ സെക്രട്ടറി),
ദിലീപ് പാലക്കൽ,ജയകുമാർ(ജോ. സെക്രട്ടറി ),
ചാറ്റർജി(ട്രഷറർ ),
ദീപക്ക്(ജോ. ട്രഷറർ),ഫിലിപ്പ് (ചിഫ് കോഡിനേറ്റർ),
ബിജു ജോസ് (ഇവന്റ് കോഡിനേറ്റർ),
കേശവൻ ലാലി,ഷാജി കണ്ണൻ കര,ഷിബൻ മുഹമ്മദ് ഷെരീഫ്(അഡ്വവൈസറി ബോർഡ് അംഗങ്ങൾ),ആശ രാജേഷ് ലാൽ( വനിതാ വിഭാഗം കൺവിനർ) എന്നിവരെയും
നിർവ്വാഹക സമിതി അംഗങ്ങളായി
ആയിഷ സാക്കിർ, രാജേഷ് ലാൽ, സൈജു പിള്ള, അജിത് പിള്ള,രാജേഷ് കുമാർ, സന്തോഷ് ചാക്കോ, മിഥുൻ,
സാകിർ ഹുസൈൻ എന്നിവരെയും തിരഞ്ഞെടുത്തു.
![]()
