ജിദ്ദ: ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘വിശ്വാസ വിശുദ്ധി,സംതൃപ്ത കുടുംബം’ എന്ന ശീർഷകത്തിൽ സെപ്റ്റംബർ 27ന് ജിദ്ദയിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ പ്രഖ്യാപന സമ്മേളനം
ജൂൺ 7 വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഷറഫിയ്യയിലെ സൗദി ബ്രിട്ടീഷ് ബാങ്കിന് സമീപമുള്ള അനസ് ബിൻ മാലിക് സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.പ്രഖ്യാപന സമ്മേളനം ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യും.പ്രമുഖ പണ്ഡിതന്മാരും പ്രഭാഷകരുമായ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, ശുറൈഹ് സലഫി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0509299816, 0576948776 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
![]()
