ന്യൂദൽഹി: ഭരണ ഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ഈ തെരഞ്ഞെടുപ്പിൽ അതിൽ വിജയിച്ചുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിന് ശേഷം ഇന്ന് എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇങ്ങനെ പറഞ്ഞത്. ജുഡീഷ്യറി ഉൾപ്പെടെ രാജ്യത്തെ സ്ഥാപനങ്ങൾ പിടിച്ചെടുത്ത ബിജെപിക്കെതിരെയാണ് പ്രതിപക്ഷം പോരാടിയത്. ഭരണഘടനയെ
സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. സഖ്യകക്ഷികൾക്ക് ഞാൻ നന്ദി പറയുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ജനം സ്വീകരിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരാണെന്നും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് പ്രധാനമന്ത്രി മോഡിയുടെ ധാർമിക പരാജയമാണെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ ജയറാം രമേഷ് , സോണിയ ഗാന്ധി ,പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്തു.
![]()
