ലീഡ് നില മാറി മറിയുന്നു,ഇന്ത്യ മുന്നണി ഹിന്ദി ഹൃദയ ഭൂമിയിൽ കനത്ത പോരാട്ടം കാഴ്ച വെക്കുന്നു 270 -250
കോഴിക്കോട് എം കെ രാഘവൻ ഒരു ലക്ഷം കടന്നു വിജയാഘോഷത്തിലേക്ക് കടന്നു.പൊന്നാനിയിൽ സമദാനിയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടപ്പോൾ ഇ.ടിയുടെ ഭൂരിപക്ഷം ഒന്നേ കാൽ ലക്ഷത്തിലേക്ക് . തിരുവനന്തപുരത്ത് ബിജെപി ലീഡ് ഉയർത്തുന്നു. തിരുവനന്തപുരത്ത് സിപിഎം മൂന്നാം സ്ഥാനത്ത്. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു. സുരേഷ് ഗോപിയുടെ ലീഡ് അരലക്ഷം കടന്നു. ഹൈബി ഈഡന്റെ ലീഡ് ഒന്നര ലക്ഷത്തിലേക്ക്. രാഹുൽ ഗാന്ധിക്ക് വയനാട് ഒന്നര ലക്ഷത്തിലേറെയും റായ്ബറേലിയിൽ ലക്ഷത്തിലേറെയും ലീഡ്. സ്മൃതി ഇറാനി 40,000 വോട്ടിന് പിറകിൽ. കേരളത്തിൽ രണ്ട് സീറ്റുകളിൽ ബിജെപിയും സിപിഎമ്മും ലീഡ് ചെയ്യുന്നു
![]()
