കുവൈറ്റ്: ലോക കേരള സഭാ അംഗമായി കുവൈത്തില്‍ നിന്നും സത്താര്‍ കുന്നിലിനെ തെരഞ്ഞെടുത്തു. നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയും ഐ എം സി സി. ജി സി സി രക്ഷാധികാരിയുമാണ് സത്താര്‍ കുന്നില്‍.
കുവൈത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകനായ സത്താര്‍ കുന്നില്‍ കുവൈത്തിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് ജില്ലാ അസ്സോസിയേന്‍ സ്ഥാപകനും അതിന്റെ മുഖ്യ രക്ഷാധികാരിയും കൂടിയാണ്.
ഈജാലകം പത്രത്തിന്റെ എഡിറ്റര്‍ കൂടിയായ സത്താര്‍ കുന്നില്‍ നിരവധി സംഘടനകളുടെ നേതൃസഥാനത്തു പ്രവര്‍ത്തിക്കുകയും കുവൈത്തിലെ പ്രവാസി പ്രശ്നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയുമാണ്.
![]()
