മക്ക :പരിശുദ്ധ മക്കയിൽ എത്തുന്ന ഹാജിമാർക്ക് ചെരിപ്പു നഷ്ടപ്പെട്ടാൽ പകരം പുതിയ ചെരുപ്പുകൾ നൽകുന്നതിനുവേണ്ടി സഫ ഹൗസ് ഹോൾഡുമായി സഹകരിച്ചു 700 ജോടി ചെരുപ്പുകൾ വിതരണം ചെയ്യും.
ഒ ഐ സി സിയുടെ വെൽഫെയർ ചാരിറ്റി പ്രവർത്തകനായ അമീർ പരപ്പനങ്ങാടി, ഒ ഐ സി സി റീജിനൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ സെക്രട്ടറിയുമായ ഉമ്മർ മങ്കട എന്നിവരിൽ നിന്നും മക്ക ഒ ഐ സി സി വളണ്ടിയർ സേവനത്തിന് നേതൃത്വം വഹിക്കുന്ന ജിദ്ദ റീജണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് റഷീദ് ബിൻ സാഗറും ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസിഡൻറ്നാസർ കോഴിത്തൊടിയും ചേർന്ന് ഏറ്റു വാങ്ങി.
![]()
