റിയാദ്:ഇനി നാട്ടിലേക്ക് സൗദിയിൽ നിന്നും ആകാശ എയറിൽ പറക്കാം. ഇന്ത്യക്കും സൗദിക്കുമിടയിൽ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ജൂൺ 16 മുതൽ റിയാദ് മുംബൈ സെക്ടറില്‍ സര്‍വീസ് തുടങ്ങുമെന്നും ബുക്കിംഗ് ആരംഭിച്ചതായും റിയാദിലെ പ്രമുഖ ട്രാവൽ ഏജന്റ്റ് സമീർ റൈബോക് പറഞ്ഞു.ആഴ്ചയില്‍ ഏഴ് സര്‍വീസുകളുണ്ടാകും.ജിദ്ദയില്‍ നിന്ന് അഹമ്മദാബാദിലേക്കും മുംബൈയിലേക്കും ജൂണ്‍ എട്ടിന് സര്‍വീസ് തുടങ്ങും. ഇരുസെക്ടറിലും ആഴ്ചയില്‍ 14 സര്‍വീസുകളുണ്ടാകും
![]()
