അബുദാബി:കെ പി സി സി അംഗീകരിച്ച പ്രവാസി സംഘടനയായ ഇൻകാസ് അബുദാബിയുടെ
പ്രസിഡൻറായി എ .എം. അൻസാറിനെ കെ പി സി സി പ്രസിഡൻറ് കെ . സുധാകരൻ നിയമിച്ചു.
കഴിഞ്ഞ 30 വർഷക്കാലമായി അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി,വൈസ് പ്രസിഡന്റ്,
ചീഫ് കോഡിനേറ്റർ വിവിധ വകുപ്പ് സെക്രട്ടറി
എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ദീർഘകാലമായി ഇൻകാസ് അബുദാബിയുടെ വൈസ് പ്രെസിഡന്റാണ്.
അബുദാബിയിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ അരങ്ങ് സാംസ്കാരിക വേദി യുടെ മുഖ്യ രക്ഷാധികാരിയും സാമൂഹിക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ് ഈ ഓണാട്ടുകരക്കാരൻ.
കേരള വിദ്യാർത്ഥി യൂണിയനിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് യൂത്ത് കോൺഗ്രസിന്റെ കായംകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി ആയിരിക്കെയാണ് അബുദാബിയിൽ എത്തിയത് .
![]()
