റിയാദ് : സന്ദർശന വിസയിലെത്തിയ ചാവക്കാട് സ്വദേശിനി റിയാദിൽ നിര്യാതയായി
തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ(44) യാണ് റിയാദിലെ അത്തീഖയിലെ താമസസ്ഥലത്ത് മരണപ്പെട്ടത്.
മുഹമ്മദ്-സഫിയ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: ഇസ്മായിൽ,മകൾ ഇർഫാന
റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും.
![]()
